


കഞ്ഞിക്കുഴി - ചേർത്തല മേഖലകളിലുള്ള ജനങ്ങൾക്ക് സുപരിചിതനായ വ്യക്തിയാണ് ശ്രീ എസ് കൃഷ്ണപ്രസാദ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ജനങ്ങളുടെ ഏതൊരാവശ്യത്തിനും രാവെന്നോ പകലെന്നോ ഭേദമന്യേ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇത് ആദ്യമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നത്. അത് ഒരിക്കലും അധികാരം മോഹിച്ചല്ല, മറിച്ച് പൊതുജനങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിന് വേണ്ടിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്തേക്ക് മുന്നോട്ട് വന്നത്. അതിനാൽ നിങ്ങളുടെ ഓരോ വോട്ടും എസ് കൃഷ്ണപ്രസാദിന് നൽകി അദ്ദേഹത്തെ വിജയിപ്പിക്കുക.















ഞാൻ മുന്നോട്ടുവയ്ക്കുന്ന പദ്ധതികളും വാഗ്ദാനങ്ങളും — വ്യക്തമായൊരു പ്രവൃത്തിയാത്രയായി ഇവിടെ അവതരിപ്പിക്കുന്നു.
കയർ വ്യവസായത്തിൻ്റെ സുവർണ കാലങ്ങൾ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി പ്രവർത്തിക്കും.
ഒരു കാലത്ത് ലോകത്തിലെ കയർ വ്യവസായത്തിന്റെ ഹൃദയമിടിപ്പായിരുന്നു ചേർത്തലയും ആലപ്പുഴയുമൊക്കെ. കയർ വ്യവസായം ശക്തമായിരുന്ന സമയം നിരവധി കുടുംബങ്ങളിലെ സ്ത്രീകൾക്കും തൊഴിൽ ലഭിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. പല കയർ ഫാക്ടറികളും ഇന്ന് നിശബ്ദമാണ്. ഈ സ്ഥിതി മാറ്റുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. കയർ വ്യവസായം പൂർണമായും പുനരുജ്ജീവിക്കുമ്പോൾ യുവാക്കളും സ്ത്രീകളുമടക്കം പലർക്കും തൊഴിൽ ലഭിക്കുകയും നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും.
30 വർഷമായി പൊതുരംഗത്തുള്ള എനിക്ക് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന ബോധ്യമെനിക്കുണ്ട്. എന്റെ വാഗ്ദാനം വളരെ ലളിതമാണ്. നമ്മുടെ വാർഡിന്റെ അടിസ്ഥാന പ്രശ്നങ്ങൾ 100% പരിഹരിക്കും.
നമ്മുടെ വാർഡിലെ റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കി തീർക്കും.
തെരുവ് വിളക്കുകളെല്ലാം പ്രവർത്തനക്ഷമമാക്കി തീർക്കും.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജല വിതരണം കാര്യക്ഷമായി നടപ്പാക്കും.
കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്താനും പ്രബുദ്ധരായ ഒരു യുവ തലമുറയെ വാർത്തെടുക്കാൻ നമ്മുടെ വയശാലയിൽ കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തുകയും വയനശാല പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.
അതോടൊപ്പം കുട്ടികളെ വായനയിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും.
വർഷങ്ങളായി നമ്മുടെ പ്രദേശം നേരിടുന്ന പ്രശ്നമാണ് മഴക്കാലത്ത് പറമ്പിൽ വെള്ളം കെട്ടി കിടക്കുക എന്നുള്ളത്. പറമ്പുകളിൽ വെള്ളം കെട്ടി കിടക്കുന്നത് മൂലം പലതരത്തിലുള്ള സാംക്രമിക രോഗങ്ങൾ നാട്ടിൽ പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്.
അശാസ്ത്രീയമായ ഡ്രെയിനേജ് നിർമാണമാണ് ഇതിന് കാരണം. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
വലിയ പ്രഖ്യാപനങ്ങൾ ഞാൻ നൽകില്ല.
പക്ഷെ ഈ വാർഡിലെ റോഡിലെ ഒരു കുഴിയും, ഒരു ഇരുണ്ട തെരുവ് വിളക്കും, ഒരു തുറന്ന ഓടയും ബാക്കിയുണ്ടാകില്ല. ഇതിന്റെ വാഗ്‌ദാനമല്ല... വാക്കാണ്.
